2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് വിലക്ക്

ജിദ്ദ; ഹജ്ജ് കാലത്ത് കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി.

ഹജജ് സീസണിലെ ദൈനംദിന വെയ്സ്റ്റുകളുടെ അളവുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദ്ദേശം.

നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്ന ഫാക്ടറികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെയും നിയമ നടപടികള്‍ കൈക്കൊള്ളും.

വിശുദ്ധ മക്കയിലും പരിസര പ്രദേശങ്ങളിലും ഈ വര്‍ഷത്തെ ഹജ്ജ് സീസണുകളില്‍ ബോട്ടില്‍ഡ് വെള്ളം പാക്കറ്റ് ചെയ്യുന്നതിനും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ഉപയോഗിക്കുന്നതിനുമാണ് വിലക്ക്.

സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗമാണ് ഇതുസംബന്ധമായ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

മക്ക ഗവര്‍ണറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വിഭാഗം വിലക്കേര്‍പ്പെടുത്തിയത്.

എല്ലാ നിര്‍മ്മാതാക്കളും നിര്‍ദ്ദേശം പാലിക്കണം. ഹജ്ജ് സീസണുകള്‍ക്കായി തയ്യാറാക്കുന്ന വെള്ളം പെട്ടിയിലാക്കുന്നതിന് നൈലോണ്‍ കവറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഹജ്ജ് സീസണിലെ ദൈനംദിന മാലിന്യ അളവുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.