2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കുടിയേറ്റക്കാര്‍ക്ക് വഴികള്‍ തുറന്നുനല്‍കുമെന്ന് തുര്‍ക്കി

 

അങ്കാറ: തുര്‍ക്കിയിലുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് തുര്‍ക്കി. വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്കു യൂറോപ്പിലേക്കുള്ള വഴികള്‍ തുറന്നുനല്‍കുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
കുടിയേറ്റക്കാരുടെ കാര്യത്തില്‍ തുര്‍ക്കിക്ക് പിന്തുണ വേണം. അല്ലാത്തപക്ഷം തങ്ങള്‍ യൂറോപ്പിലേക്കുള്ള വഴികള്‍ തുറക്കും. കുടിയേറ്റക്കാരെ ഒറ്റയ്ക്കു സംരക്ഷിക്കാന്‍ തുര്‍ക്കിയ്ക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തുര്‍ക്കി വഴി യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ അഭ്യര്‍ഥന മാനിച്ച് തുര്‍ക്കി തടയുകയായിരുന്നു. തുര്‍ക്കി വഴി ഗ്രീസ് അടക്കമുള്ള രാജ്യങ്ങളിലെത്തിയ അഭയാര്‍ഥികളെ തിരിച്ചയക്കുകയും ചെയ്തിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ നിശ്ചിത എണ്ണം ആളുകളെ സിറിയയില്‍തന്നെ പുനരധിവസിപ്പിക്കുമെന്നു നേരത്തെ തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഇതിന് അമേരിക്കയുമായി ചേര്‍ന്ന് സേഫ് സോണ്‍ നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News