2017 March 24 Friday
തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും
- മുഹമ്മദ് നബി (സ്വ)

കുടക് ജില്ലാ മനുഷ്യജാലിക നാളെ

മടിക്കേരി: എസ്.കെ.എസ്.എസ്.എഫ് കുടക് ജില്ലാ മനുഷ്യജാലിക നാളെ നാപോക്കില്‍ നടക്കും. വൈകുന്നേരം മൂന്നിന് എരുമാട് മഖാം സിയാറത്തിനോടെയാണു ജാലിക ആരംഭിക്കുന്നത്. കുടക് നാഇബ് ഖാസി എം.എം അബ്ദുല്ല ഫൈസി സിയാറത്തിനു നേതൃത്വം നല്‍കും. നാലിന് പഴയ താലൂക്ക് ജുമാമസ്ജിദ് പരിസരത്തു നിന്നു ജാലിക പുറപ്പെടുമെന്നു ജില്ലാ സെക്രട്ടറി എം തംലീഖ് ദാരിമി അറിയിച്ചു. സംസ്ഥാന സെക്രട്ടറി ആരിഫ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വൈ.യു നൗഷാദ് ഫൈസി അധ്യക്ഷനാകും. അബ്ദുല്‍ അസീസ് ദാരിമി മൂഡിഗരെ മുഖ്യപ്രഭാഷണം നടത്തും. ബസവ ലിംഗ സ്വാമി, ഫാ. ഫെഡ്രിക്ക് അനില്‍കുമാര്‍ എന്നിവര്‍ വിശിഷ്ടാഥിതികളാകും. കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.ബി ഇസ്മാഈല്‍ മുസ്‌ലിയാര്‍ ഹാജി, കെ.എം ഇബ്രാഹിം, കെ ഉസ്മാന്‍ ഹാജി സിദ്ധാപുരം സംബന്ധിക്കും.