2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കുടകില്‍ ബന്ദ് ഒഴിവാക്കി പ്രതിഷേധം

 

മടിക്കേരി: കുടകില്‍ ബന്ദ് ഒഴിവാക്കി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി കോണ്‍ഗ്രസ്. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിയ ബന്ദില്‍ നിന്നു കുടക് ജില്ലാ നേതൃത്വം വിട്ടുനിന്നിരുന്നു.
പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ സാഹചര്യം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസ് മാറിനിന്നത്. മടിക്കേരിയില്‍ ജനറല്‍ തിമ്മയ്യ സ്‌ക്വയറില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്താത്തതു കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടി. മടിക്കേരിയില്‍ ബന്ദിനെ പിന്തുണച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ജെ.ഡി.എസും ആര്‍.എസ്.പി യും മടിക്കേരി കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.