2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കുഞ്ഞുടുപ്പുകളുമായി രക്ഷകരെത്തി, അവന്‍ കണ്ണൊന്നു ചിമ്മി..

കൊടുങ്ങല്ലൂര്‍: യൂനിഫോമിട്ട ‘മാലാഖ’ കവിളില്‍ തലോടിയപ്പോള്‍ അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞു പൈതല്‍ കണ്ണൊന്നു ചിമ്മി തുറന്നു. തന്റെ ജനനത്തിന് രക്ഷകരായവര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട്..
സുബേദാര്‍ നൗഷാദിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി സംഘമാണ് കുഞ്ഞുടുപ്പുകളുമായാണ് പിഞ്ചു കുഞ്ഞിനെ കാണാനെത്തിയത്. തങ്ങള്‍ ആശുപത്രിയിലെത്തിച്ച ഗര്‍ഭിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞാണ് നൗഷാദും സംഘവും കുഞ്ഞിനെ കാണാനെത്തിയത്. കഴിഞ്ഞ 16നാണ് പുത്തന്‍വേലിക്കര ഐവീട്ടില്‍ ശ്രീനിവാസന്റെ ഭാര്യ അമൃതയെ കൊടുങ്ങല്ലൂര്‍ എം.ഐ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമൃതയെ പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നും സൈനികരാണ് മിലിട്ടറി ട്രക്കില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയതിന്റെ പിറ്റേന്ന് അമൃത ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.