2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കുഞ്ഞിളം കൈകളില്‍ വിരിയിച്ചത് 2016 മാസികകള്‍

കോട്ടക്കല്‍: സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എഴുതിത്തയാറാക്കിയത് 2016 മാസികകള്‍. എടരിക്കോട് പി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാല്‍പത് ക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് 2016 കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തത്. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസിക അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍തന്നെയാണ് എഴുതിതയാറാക്കിയത്.
കലാകാരന്‍ സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇ.കെ കുര്യാക്കോസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, പി.ടി.എ പ്രസിഡന്റ് ജലീല്‍ മണമ്മല്‍, ഡപ്യൂട്ടി എച്ച്.എം കദീജാബി, ടി അബ്ദുല്‍ മജീദ്, പ്രമോദ് വാഴങ്കര, കെ.പി നാസര്‍, പി.കെ അഹമ്മദ്, സുനില്‍, അമീറലി, അബ്ദുറഹിമാന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.