2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ് മാതാപിതാക്കള്‍

 

കനൗജ് (ഉത്തര്‍പ്രദേശ്): ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ചികിത്സ ലഭിക്കാതെ കുഞ്ഞ് മരിച്ചതിന്റെ ഹൃദയഭേദക ദൃശ്യങ്ങള്‍ പുറത്ത്. കനൗജിലുള്ള ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് മാതാപിതാക്കള്‍ നിലത്തുകിടന്ന് വാവിട്ടുകരയുന്ന ദൃശ്യങ്ങളാണ് നൊമ്പരക്കാഴ്ചയായി മാറിയത്. പ്രേംചന്ദ്, ആശാദേവി ദമ്പതികളാണ് മൂന്നു വയസായ മകന്‍ അഞ്ജുവിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് ആശുപത്രി മുറ്റത്ത് വാവിട്ടുകരയുന്നത്.
ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കടുത്ത പനിയും തൊണ്ട വീക്കവുമായാണ് കുഞ്ഞിനെ മാതാപിതാക്കള്‍ കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മുക്കാല്‍ മണിക്കൂറോളം ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ തയാറായില്ലെന്നും 90 കി.മി അകലെയുള്ള കാണ്‍പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവാന്‍ ആവശ്യപ്പെട്ടതായും മാതാപിതാക്കള്‍ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് 4.45ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിനെ ദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ കൈയില്‍ പണം ഉണ്ടായിരുന്നില്ലെന്നും പ്രേംചന്ദ് പറഞ്ഞു. അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.