2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുവേലക്കാരിയുടെ വധശിക്ഷ സഊദിയില്‍ നടപ്പാക്കി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: തന്റെ സ്‌പോണ്‍സറുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുവേലക്കാരിയുടെ വധശിക്ഷ സഊദിയില്‍ നടപ്പാക്കി. ലമീസ് ബിന്‍ത് മുഹമ്മദ് എന്ന ആറുവയസ്സുകാരി സഊദി പെണ്‍കുട്ടിയെ കൊന്ന കേസില്‍ എത്യോപ്യന്‍ സ്വദേശി സംസം അബ്ദുല്ല ബൂരികയെയാണ് കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയയാക്കിയത്. കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം കക്കൂസില്‍ തള്ളുകയായിരുന്നു. കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് റിയാദ് പൊലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതക കഥ പുറത്തറിഞ്ഞത്. 

തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനറല്‍ കോടതി വിചാരണക്ക് ശേഷം കുറ്റപത്രം നല്‍കി വധശിക്ഷ വിധിച്ചു. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ചു. തുടര്‍ന്നാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.