2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എച്ചില്‍ ഇലയില്‍ സ്‌നാനത്തിനു പകരം യദേ സ്‌നാനം

സുള്ള്യ: ഏറെ വിവാദമായ എച്ചില്‍ ഇലയില്‍ സ്‌നാനത്തിന് പകരമായി കര്‍ണാടക കുക്കേ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പരിഷ്‌കരിച്ച യദേ സ്‌നാനം നടന്നു.
ധനുമാസത്തിലെ ആദ്യ ഷഷ്ഠി ദിവസത്തിലാണ് യദേ സ്‌നാനം ഇവിടെ നടക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തില്‍ കഴിഞ്ഞ ദിവസം 108 ഭക്തന്മാര്‍ എച്ചിലിലിയില്‍ ഉരുണ്ടു. ഉച്ചയ്ക്കുള്ള മഹാപൂജയ്ക്കുശേഷം 432 എച്ചിലിലകളിലാണ് ശയന പ്രദക്ഷിണം നടത്തി.

പാക് പങ്കാളിത്തത്തിനെതിരേ രൂക്ഷ
വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അമൃത്്‌സറില്‍ സംഘടിപ്പിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ പങ്കെടുപ്പിച്ചതിനെതിരേ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശം. അമൃത്‌സറില്‍ സര്‍താജ് അസീസിന് എന്ത് കാര്യം ചെയ്യാനാകുമെന്നു ചോദിച്ച കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ബിരിയാണി നല്‍കി സല്‍ക്കരിക്കാനാണോ മോദി സര്‍ക്കാര്‍ അദ്ദേഹത്തെ വിളിച്ചു വരുത്തിയതെന്നും പരിഹസിച്ചു.
പാകിസ്താന്‍ ഒരു കൈയില്‍ ഭീകരവാദവും മറുകൈയില്‍ ചര്‍ച്ചയുമെന്ന നയതന്ത്രമാണു സ്വീകരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടും പാക് പ്രതിനിധിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നതാണ് ഇവിടത്തെ അടിസ്ഥാന ചോദ്യം.
ഏതാനും നാളുകളായി ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. സമാധാന ചര്‍ച്ച വേണമെന്നു പറയുമ്പോള്‍ തന്നെ ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള മലക്കം മറിച്ചിലുകളാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നതും.
പരസ്പരം പൊരുത്തപ്പെടാത്ത രീതിയിലുള്ള തന്ത്രങ്ങളാണു പലപ്പോഴും പാകിസ്താന്‍ മുന്നോട്ടുവെക്കുന്നത്. ഇന്ത്യക്കു ചുറ്റുംനടന്ന് അസ്ഥിരമായ അവസ്ഥയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി ആരോപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.