2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കുംഭമാസത്തിലേക്ക് കടന്നെങ്കിലും നെല്‍പാടങ്ങളില്‍ മകരകൊയ്ത്ത് സജീവം

ഷൊര്‍ണൂര്‍: കുംഭമാസത്തിലേക്ക് കടന്നെങ്കിലും നെല്‍പാടങ്ങളില്‍ മകര കൊയ്ത്ത് സജീവമാണ്. മിക്കയിടങ്ങളിലും യന്ത്രവല്‍കൃത മിഷന്‍ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് കൊയ്ത്ത് നടക്കുന്നത്. ഒരു മണിക്കൂറില്‍ 1,500 രൂപ മുതല്‍ 2,300 രൂപ വരെ വാങ്ങുന്നവരുണ്ട്. മണിക്കൂറില്‍ ഒരു ഏക്കര്‍ വരെ കൊയ്ത്ത് നടത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒപ്പം വൈക്കോലും ശരിയാക്കി തരപ്പെടുത്തി കൊടുക്കും കൊയ്ത്ത് കഴിഞ്ഞാലുടനെ തന്നെ സ്വകാര്യ കച്ചവടക്കാര്‍ നെല്ല് വാങ്ങിക്കും.
ഒരു കിലോം നെല്ലിന് 16 രൂപയാന്ന് ഇവര്‍ കര്‍ഷകര്‍ക്ക് കൊടുക്കുകുന്നത്. 25.30 പൈസക്കാണ് സപ്‌ളെക്കോ നെല്ല് സംഭരിക്കുന്നത് ഒരു റോള്‍ വൈക്കോലിന് 130 രൂപയാണ് കര്‍ഷകര്‍ കൊടുക്കുന്ന വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെല്ലിന് വില കുറത്തിട്ടുണ്ടെന്ന് കര്‍ഷകനായ കാരക്കാട്ടേ ബിജു പറഞ്ഞു. മകര കൊയ്ത്ത് കഴിഞ്ഞാല്‍ കൃഷിയിറക്കാറില്ല. വെള്ളം ലഭിക്കാത്തതാണ് കാരണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.