2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കീഴാറ്റൂര്‍ അക്രമം: 11 പേരെ അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് ദിവസം കീഴാറ്റൂരില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പതിനൊന്നു പേരെ അറസ്റ്റ് ചെയ്തു. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയുടെ പരാതിയില്‍ സി.പി.എം കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി ബിജുമോന്‍, സുധീഷ് കുമാര്‍, അര്‍ജുന്‍ രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണന്‍, സജിന്‍ ഗംഗാധരന്‍, വിമല്‍ മാധവ് എന്നിവരെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പി.വി ഗീതയുടെ പരാതിയില്‍ സുരേഷ് കീഴാറ്റൂര്‍, മകന്‍ സഫ്ദര്‍ സുരേഷ്, സഹോദരന്‍ രതീഷ്, വയല്‍ക്കിളി പ്രവര്‍ത്തകരായ മനോഹരന്‍, ദിലീപ് എന്നിവരെയുമാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിനത്തില്‍ രാത്രി കീഴാറ്റൂരില്‍ വയല്‍ക്കിളി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കീഴാറ്റൂര്‍ ജി.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.