2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കീഴാര്‍നെല്ലി

ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കീഴാര്‍നെല്ലി.

ഇവയുടെ ഇലകള്‍ തണ്ടില്‍ നിന്നും മാറി ശാഖകളില്‍ രണ്ടു വശങ്ങളിലായി കാണപ്പെടുന്നു.

ഇലയ്ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ, കടുംപച്ച നിറമോ ആയിരിക്കും. ഇലകളുടെ അടിയിലായി മഞ്ഞകലര്‍ന്ന പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു

 കീഴാര്‍നെല്ലിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്.

നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഈ കുഞ്ഞന്‍ ചെടിക്ക് പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ മാറ്റാനുള്ള കഴിവുണ്ട്.

ഫിലാന്തിന്‍, ഹൈപ്പോ ഫിലാന്തിന്‍ എന്നീ രാസവസ്തുക്കള്‍
കീഴാര്‍നെല്ലിയില്‍ അടങ്ങിയതിനാലാണ് മഞ്ഞപ്പിത്തം കുറയ്ക്കാന്‍ സഹായമാകുന്നത്.

മൂത്രാശയരോഗങ്ങള്‍ക്ക് കീഴാര്‍നെല്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.

കീഴാര്‍നെല്ലിയുടെ നീര് തേങ്ങാ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ക്ക് ആശ്വാസമാകും.

ദഹനത്തിനും ഉദരരോഗത്തിനും പ്രമേഹത്തിനും ശമനംനല്‍കുന്നു.

പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍നെല്ലി ദിവസവും വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.

എണ്ണ കാച്ചി തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് ഗുണം ചെയ്യും.

 

കീഴാര്‍നെല്ലിയുടെ പുവും ഉപയോഗിക്കാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.