2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കി കി ചലഞ്ചുകാര്‍ പിടിയില്‍

 

ശ്രീനഗര്‍: ജമ്മു കശ്മിരിലെ രാജൗരി ജില്ലയില്‍ കി കി ചലഞ്ച് നടത്തിയ രണ്ടു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്റര്‍നെറ്റിലൂടെ ലോകത്തു വെല്ലുവിളിയായി പടരുന്ന ഈ വിനോദം അപകടകരമാണെന്നുകണ്ടാണ് നടപടി. ഓടുന്ന വാഹനത്തില്‍നിന്നു പുറത്തിറങ്ങി റോഡില്‍ ഡാന്‍സ് ചെയ്യുന്ന ഈ പ്രവൃത്തി ട്രാഫിക് നിയമങ്ങള്‍ക്ക് എതിരാണ്.
കഴിഞ്ഞ ദിവസം കികി ചലഞ്ച് നടത്തി അതിന്റെ വിഡിയോ ഫേസ്ബുക്കിലിട്ടതോടെയാണ് യുവാക്കളെ പൊലിസ് പിടികൂടിയത്. ഇത്തരം പ്രവൃത്തി ചെയ്യരുതെന്നാവശ്യപ്പെട്ട പൊലിസ്, കുട്ടികളെ ഇക്കാര്യങ്ങളില്‍ ബോധവാന്‍മാരാക്കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.