2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കിസ്‌വ കൊണ്ടു പോകാനായുള്ള പുതിയ വാഹനം ഉദ്ഘാടനം ചെയ്തു

ജിദ്ദ: വിശുദ്ധ കഅബയെ പുതപ്പിക്കുന്നതിനുള്ള കിസ്‌വ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വാഹനം ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ഉദ്ഘാടനം ചെയ്തു.

ദുല്‍ഹിജ്ജ ഒമ്പതിനു ഹാജിമാര്‍ അറഫയില്‍ ഒരുമിക്കുന്ന സമയത്ത് പുതിയ കിസ്‌വയുമായാണ് വാഹനം വിശുദ്ധ ഹറമിലേക്ക് പുറപ്പെടുക.

ഒമ്പതിനു പുലര്‍ച്ചെയാണു വിശുദ്ധ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ്.
വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വയുടെ നിര്‍മാണം ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കഅബാലയത്തിന്റെ നാലു ഭാഗത്തേക്കുമുള്ള ഓരോ കഷ്ണങ്ങളും സ്വര്‍ണത്തില്‍ നിര്‍മിച്ച വാതിലിന് അലങ്കാരമായി മുകളില്‍ തൂക്കുന്ന വിരിയും അടങ്ങുന്നതാണ് കിസ്‌വ.

ഇവ കഅ്ബാലയത്തില്‍ സ്ഥാപിച്ച ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക.
കഅ്ബാലയത്തിന്റെയും മഖാമു ഇബ്രാഹിമിന്റെയും താക്കോലുകള്‍ സൂക്ഷിക്കുന്നതിനുള്ള സഞ്ചികളും നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇസ്‌ലാമിക കാലിഗ്രാഫിയും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും സ്വര്‍ണ, വെള്ളിനൂലുകള്‍ ഉപയോഗിച്ച് എംബ്രോയ്ഡറി ചെയ്താണ് വിരി അലങ്കരിച്ചിരിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.