2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കിഷ്‌കോ ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തി

കൊച്ചി: കട്ട്‌ലറി ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡായ കിഷ്‌കോ കേരളത്തിലെത്തുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കിഷ്‌കോ ആറുമാസത്തിനുള്ളില്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതെന്ന്് കിഷ്‌കോയുടെ മാനേജിങ് ഡയരക്ടര്‍ നമിത ജെയിന്‍ പറഞ്ഞു. ‘കിഷ്‌കോ ഇന്നോ ഷെഫ് എന്ന പേരില്‍ സോസ് പാന്‍, കടായി, കുക്ക് ആന്‍ഡ് സേര്‍വ് പാന്‍, കട്ട്‌ലറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെവിടെയും ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നതിനായി ഇ-കൊമേര്‍സ് സൈറ്റുകളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും നമിതജെയിന്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.