2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കിവീസ് ലീഡ് വഴങ്ങി

ന്യൂഡല്‍ഹി: ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തിയ ന്യൂസിലന്‍ഡ് മുംബൈക്കെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ലീഡ് വഴങ്ങി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത കിവീസിനെതിരേ മുംബൈ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും അഞ്ചു വിക്കറ്റും ശേഷിക്കെ ടീമിനിപ്പോള്‍ 107 റണ്‍സിന്റെ ലീഡുണ്ട്.
കൗസ്തുഭ് യാദവ്(100) സൂര്യകുമാര്‍ യാദവ്(103) എന്നിവര്‍ മുംബൈക്കായി സെഞ്ച്വറി നേടി. 86 പന്തില്‍ ഏട്ടു സിക്‌സറും ഒന്‍പതു ബൗണ്ടറിയടക്കമാണ് സൂര്യകുമാര്‍ യാദവ് സെഞ്ച്വറി നേടിയത്. അര്‍മാന്‍ ജാഫര്‍(69) ആദിത്യ താരെ(53*) സിദ്ദേഷ് ലാഡ്(86*) എന്നിവരും മികച്ച രീതിയില്‍ ബാറ്റ്  ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.