2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കിവീസിനെതിരായ പരമ്പരയില്‍ ഡേ-നൈറ്റ്

ടെസ്റ്റുകളില്ലമുംബൈ: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിന്റെ പരമ്പരയില്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്ല. പരമ്പരയില്‍ മൂന്നു ടെസ്റ്റുകളാണുള്ളതെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. സെപ്റ്റംബറിലാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ചു ഏകദിനങ്ങളും പരമ്പരയിലുണ്ട്.
സീസണില്‍ ഇന്ത്യയില്‍ വച്ചുള്ള നാലു സുപ്രധാന പരമ്പരകളില്‍ ആദ്യത്തേത്താണ് ഇത്. സെപ്റ്റംബര്‍ 22നു നടക്കുന്ന ആദ്യ ടെസ്റ്റിന് കാണ്‍പൂര്‍ വേദിയാകും. സ്‌പെറ്റംബര്‍ 30നു നടക്കുന്ന രണ്ടാം ടെസ്റ്റിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും ഒക്ടോബര്‍ എട്ടിനു നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്‍ഡോറും വേദിയാകും. ആദ്യമായിട്ടാണ് ഇന്‍ഡോര്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.
ഒക്ടോബര്‍ 16ന് ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തോടെയാണ് ഏകദിന പരമ്പരയ്ക്ക് തുടക്കം കുറിക്കുക. ഒക്ടോബര്‍ 19നു ഡല്‍ഹി, ഒക്ടോബര്‍ 23നു മൊഹാലി, ഒക്ടോബര്‍ 26നു റാഞ്ചി ഒക്ടോബര്‍ 29നു വിശാഖപട്ടണം എന്നിവയാണ് മറ്റു വേദികള്‍. അതേസമയം ഡേ-നൈറ്റ് ടെസ്റ്റുകളുടെ കാര്യത്തില്‍ തിരക്കിട്ട നീക്കം നടത്തില്ലെന്ന് ഠാക്കൂര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.