2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കിഴക്കോത്ത് ‘പരേതരുടെ’ സംഗമം; സര്‍ക്കാരിന്റെ പെന്‍ഷന്‍ ലിസ്റ്റില്‍ ഇവര്‍ മരിച്ചവര്‍

എളേറ്റില്‍: മരണപ്പെട്ടതായി സര്‍ക്കാര്‍ ചിത്രീകരിച്ച് ക്ഷേമപെന്‍ഷന്‍ നിഷേധിച്ചവര്‍ കിഴക്കോത്ത് പഞ്ചായത്ത് ഓഫിസില്‍ ഒത്തുകൂടി. ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 175 പേര്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്റെ പെന്‍ഷന്‍ സൈറ്റില്‍ നിന്ന് ലഭിച്ച വിവരം. വീട്ടില്‍ ഇരുചക്രവാഹനം പോലുമില്ലാത്ത നൂറിലധികം ആളുകളെ നാലുചക്ര വാഹനത്തിന്റെ ഉടമസ്ഥരായി ചിത്രീകരിച്ചതും പെന്‍ഷന്‍ തടസപ്പെടാന്‍ കാരണമായി.
വാര്‍ധക്യകാല-വിധവാ -വികലാംഗ-കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് നിഷേധിച്ച പെന്‍ഷനുകള്‍. നിത്യജീവിതത്തിനു വകയില്ലാതെ പ്രയാസപ്പെടുന്നവരാണ് ഇവര്‍.
പെന്‍ഷന്‍ നിഷേധിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് നാലിന് എളേറ്റില്‍ വട്ടോളിയില്‍ ധര്‍ണനടത്തും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.