2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കിഴക്കന്‍ ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടുത്തം; ആളപായമില്ല

ബെയ്ജിങ്: ചൈനയിലെ കിഴക്കന്‍ പ്രവിശ്യയിലെ കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടുത്തം. ജിന്‍ജിയാങ് പ്രവിശ്യയിലെ പ്ലാന്റിലാണ് തീപ്പിടുത്തമുണ്ടായത്. വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. അഗ്നി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

2015 ആഗസ്റ്റില്‍ ടിയാന്‍ജിനിലെ കെമിക്കല്‍ ഫാക്ടറി തീപ്പിടിച്ചതാണ് ചൈനയില്‍ ഈയടുത്തുണ്ടായ ഏറ്റവും വലിയ അഗ്നിബാധ ദുരന്തം. സംഭവത്തില്‍ അന്ന് 165 പേര്‍ മരണപ്പെട്ടിരുന്നു. 2016 ജനുവരിയില്‍ ഷാങ്ഹായിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.