2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കിര്‍ടാഡ്‌സില്‍ പട്ടികവര്‍ഗ യുവതികള്‍ക്ക് അവസരം

കിര്‍ടാഡ്‌സ് നടപ്പിലാക്കുന്ന വിഷ്വല്‍ എത്‌നോഗ്രഫി ഓഫ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഇന്‍ കേരള എന്ന പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്ക് നിര്‍വഹണത്തിനായി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കിര്‍ടാഡ്‌സ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം (www.kirtads.kerala.gov.in). വയനാട് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസില്‍ നിന്നും അപേക്ഷയുടെ മാതൃക ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കിര്‍ടാഡ്‌സ് സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കണം. ശില്‍പശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്കാണ് പദ്ധതിയില്‍ അവസരം ലഭിക്കുക. അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചിനകം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിലോ career.kirtads@gmail.com ലോ ലഭിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് പദ്ധതിയുടെ പേര് നിര്‍ബന്ധമായും എഴുതിയിരിക്കണം. ഫോണ്‍: 0495 2356805

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.