2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കിമ്മുമായി കൂടിക്കാഴ്ച: ട്രംപിന് ‘പ്രതീക്ഷ’

 

വാഷിങ്ടണ്‍: ബദ്ധവൈരികളായ അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ഭരണാധികാരികള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നതിനെ ഉറ്റുനോക്കുകയാണ് ലോകം. ഈമാസം അവസാനത്തില്‍ ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടക്കുന്ന കൂടിക്കാഴ്ച വിജയകരമായ ഒന്നായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

കിമ്മുമായി വളരെ നല്ല ബന്ധമാണെന്നായിരുന്നു ഇന്നലെ ട്രംപിന്റെ പ്രതികരണം.
ഈമാസം 27നും 28നും വിയറ്റ്‌നാമിലാണ് ട്രംപും കിമ്മും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ സിംഗപ്പൂരില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഉ. കൊറിയയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയില്‍ ഒട്ടേറെ കാര്യങ്ങളില്‍ സമവായമുണ്ടായെന്നും അടുത്ത ചര്‍ച്ചയിലും വളരെ പ്രതീക്ഷയുണ്ടെന്നും ട്രംപ് ഇന്നലെ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.