2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കിമ്മും മൂണും തമ്മിലുള്ള മൂന്നാം കൂടിക്കാഴ്ച 18ന്

സിയൂള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും തമ്മിലുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 18ന് നടക്കും. ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങിലാണ് ഇരുവരും ചര്‍ച്ച നടത്തുക. ആണവ നിരായുധീകരണം മുഖ്യ അജണ്ടയാവുന്ന കൂടിക്കാഴ്ച രണ്ട് ദിവസം നീണ്ട് നില്‍ക്കും.

ദ.കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയി യോങ്ങാണ് ഇക്കാര്യം അറിയിച്ചത്. യോങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിലാണ് ഉച്ചകോടിയുടെ തിയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനമായത്. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ ഇദ്ദേഹം മൂണ്‍ ജെ എഴുതിയ കത്തും അദ്ദേഹത്തിന് കൈമാറി.
ആണവ നിര്‍വ്യാപനത്തിന് ദ.കൊറിയയുമായും യു.എസുമായും സഹകരിക്കാന്‍ കിം സമ്മതം അറിയിച്ചതായി ചുങ് ഇയി യോങ് മാധ്യമങ്ങളോട് പറഞ്ഞു. കിമ്മിന് ട്രംപിനെ ഇപ്പോഴും വിശ്വാസമാണ്. എന്നാല്‍ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സംശയത്തില്‍ കിം നിരാശനാണ്. ആണവ നിര്‍വ്യാപനത്തിനുള്ള പ്രഥമിക കാര്യങ്ങള്‍ ഉ.കൊറിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ നിര്‍വ്യാപനത്തിനുള്ള കരാറില്‍ ധാരണയായത്. എന്നാല്‍ ഉച്ചകോടിയിലെ ധാരണകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉ.കൊറിയന്‍ തയാറായിരുന്നില്ല.
എന്നാല്‍ ഉ.കൊറിയയില്‍ നിലവില്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോംപിയോ.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.