2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

കിമ്മിന്റെ അര്‍ധ സഹോദരന്‍ സി.ഐ.എ ചാരനെന്ന് റിപ്പോര്‍ട്ട്

പോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൊല്ലപ്പെട്ട അര്‍ധ സഹോദരന്‍ കിം ജോങ് നാം യു.എസ് രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എക്കു വേണ്ടി ചാരപ്പണി നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. 2017 ഫെബ്രുവരിയില്‍ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ വിമാനത്താവളത്തില്‍ വച്ച് കിം ജോങ് നാമിനെ വി.എക്‌സ് എന്ന മാരക രാസവസ്തു മുഖത്തേക്ക് സ്‌പ്രേ ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. വിയറ്റ്‌നാം, ഇന്തോനേഷ്യ രാജ്യക്കാരായ രണ്ടു യുവതികളാണിതു ചെയ്തതെന്ന് സി.സി ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിരുന്നു. ഇരുവരെയും പിന്നീട് പിടികൂടിയെങ്കിലും ഇവരെ നിയോഗിച്ചത് ആരെന്ന് വ്യക്തമല്ല. കിം തന്നെയാണ് ഇതിനു പിന്നിലെന്ന് വാര്‍ത്തയുണ്ടായിരുന്നു. കൊല്ലപ്പെട്ട അര്‍ധ സഹോദരന്‍ കിം ജോങ് നാം സി.ഐ.എക്കു വേണ്ടി ചാരപ്പണി നടത്തിയിരുന്നെന്ന ദ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ഇതിനു പിന്‍ബലമേകുന്നു.
കൊല്ലപ്പെടുന്നതിന് മുന്‍പ് ഏതാനും വര്‍ഷങ്ങള്‍ നാം അര്‍ധ സ്വയംഭരണ ചൈനീസ് പ്രവിശ്യയായ മക്കാവുവിലാണ് കഴിഞ്ഞിരുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായി ചെയ്തതായിരുന്നു അതെന്നും രാസവസ്തുവാണ് അതിലുള്ളതെന്ന് അറിയില്ലെന്നുമായിരുന്നു രാസവസ്തു തളിച്ച യുവതികളുടെ വാദം. അതേസമയം, കിം ജോങ് നാമിന്റെ വധത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് ഉത്തര കൊറിയ പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.