
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിലെ സീനിയര്‍ പ്രൊജക്ട് എക്സാമിനര്‍, പ്രൊജക്ട് എക്സാമിനര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടിലും രണ്ടു വീതം ആകെ നാല് ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവര്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെക് പാസായിരിക്കണം.
കൂടാതെ, സീനിയര്‍ പ്രൊജക്ട് എക്സാമിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പത്തു വര്‍ഷവും പ്രൊജക്ട് എക്സാമിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അഞ്ചു വര്‍ഷവും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കരാര്ഡെപ്യൂട്ടേഷന് വ്യവസ്ഥയിലായിരിക്കും നിയമനം.
www.kiifb.kerala.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും. അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തിയതി: മെയ് 15.