2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

കിണറ്റില്‍ വീണ മൂന്നര വയസുകാരനെ രക്ഷിച്ച് പത്താം ക്ലാസുകാരന്‍

പുലാമന്തോള്‍: വീട്ടുമുറ്റത്തു കൂട്ടുകാരുമൊത്തു കളിക്കുന്നതനിടെ കിണറ്റില്‍ വീണ മൂന്നര വയസുകാരനെ രക്ഷിച്ചു സഹോദരന്‍ ഷാഹിം താരമായി. വളപുരം കല്ലെതൊടി ഹനീഫയുടെ മകന്‍ അദ്‌നാനാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.
കിണറ്റിനകത്തുനിന്നു ശബ്ദം കേട്ടെത്തിയ മാതാവ് കുട്ടി കിണറ്റില്‍ പൊങ്ങിത്താഴുന്നതാണ് കണ്ടത്. വീട്ടിലുള്ളവരുടെ നിലവിളി കേട്ടെത്തിയ ഷാഹിം കിണറിനരികിലേക്ക് ഓടിയെത്തുകയും കിണറ്റിലേക്ക് എടുത്തുചാടുകയും ചെയ്തു. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന അദ്‌നാനെ പൊക്കിയെടുത്ത് കിണറിന്റെ അരികിലേക്കെത്തിച്ചു. എട്ടു മീറ്ററോളം ആഴമുള്ള കിണറ്റില്‍ അഞ്ച് മീറ്ററോളം ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്തിലകപ്പെട്ട ഇരുരെയും നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് കരകയറ്റിയത്. ഹനീഫയുടെ മകനായ അദ്‌നാന്‍ വളപുരം ജി.എം.യു.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്. ഹനീഫയുടെ സഹോദര പുത്രനായ ഷാഹിം പുലാമന്തോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.