2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ചു

കൊപ്പം: തൃത്താല കൊപ്പത്ത് കിണറ്റില്‍ വീണ അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞികുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി(30)യാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സുരേഷ് തന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി ഇറങ്ങിയപ്പോള്‍ ശ്വാസം ലഭിക്കാതെ ബോധരഹിതനായി വീണു.
തുടര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അയല്‍വാസികളായ സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.