2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കിണറ്റില്‍ കുടുങ്ങിയ ഗൃഹനാഥനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കോഴിക്കോട്: കിണര്‍ വൃത്തിയാക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ ഗൃഹനാഥനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരുമുഖം നല്ലൂര്‍ അങ്ങാടി വടക്കേകുളത്തോട് ജയപ്രകാശനാണ് (42) ശുദ്ധവായു ലഭിക്കാതെ വീടിനു സമീപത്തെ കിണറ്റില്‍ ബോധരഹിതനായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പ്രദേശവാസികളാണ് മീഞ്ചന്ത ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. തുടര്‍ന്നു ലീഡിങ് ഫയര്‍മാന്‍ എന്‍. രമേശന്റെ നേതൃത്വത്തിലുള്ള സംഘം കിണറ്റില്‍ ഇറങ്ങി ജയപ്രകാശനെ രക്ഷപ്പെടുത്തുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.