2018 May 12 Saturday

കിടിലം സവിശേഷതകളുമായി ഷവോമിയുടെ പുതിയ ബജറ്റ് ഫോണ്‍

ഷവോമി റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ സെല്‍ഫി ഫോക്കസ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി എസ് 2 ചൈനയില്‍ പുറത്തിറങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫീച്ചറുകളോട് കൂടിയ ഫോണ്‍ സെല്‍ഫി പ്രേമികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ബജറ്റ് സ്മാര്‍ട്‌ഫോണാണ്.

സ്‌നാപ്ഡ്രാഗണ്‍ 625 ല്‍ പ്രവര്‍ത്തിക്കുന്ന 5.99 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 3 ജിബി റാം, ആന്‍ഡ്രോയിഡ് 8.1 ഓറോ റാം, മള്‍ട്ടിമീഡിയ റിയര്‍ ക്യാമറ, എല്‍ഇഡിയോട് കൂടിയ 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, AI പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുള്ള ദൃശ്യങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 5 മെഗാപിക്‌സല്‍ ക്യാമറ രണ്ടാം ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3080 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

32 ജിബി 3 ജിബി റാം മോഡലിന് 999 യുവാന്‍ ആണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയില്‍ എത്തുമ്പോള്‍ ഏകദേശം 10000 രൂപയോളം പ്രതീക്ഷിക്കാം. 64 ജിബി 4 ജിബി റാം മോഡലിന് 1299 യുവാന്‍ അതായത് ഏകദേശം 14000 രൂപയോളം വിലയും പ്രതീക്ഷിക്കാം.

റോസ് ഗോള്‍ഡ്, ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാകുക. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.