2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കിടപ്പു രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് കാരുണ്യ പാലിയേറ്റീവ്

ആലപ്പുഴ: നിര്‍ധനരായ രോഗികള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും ആശ്വാസമാവുകയാണ് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരുണ്യ പാലിയേറ്റിവ് കെയര്‍. പ്രതിവര്‍ഷം ഇരുന്നൂറോളം കിടപ്പു രോഗികളെയാണ് ഡോ. അബ്ദുള്‍ സലാമിന്റെയും ഡോ. നാസറിന്റെയും നേതൃത്വത്തില്‍ പരിചരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സക്കരിയ്യാ ബസാര്‍ വട്ടപ്പള്ളിയില്‍ പ്രാഥമികാരോഗ്യകേന്ദ്രം ആരംഭിച്ചതോടെ ജീവകാരുണ്യ രംഗത്ത് കൂടുതല്‍ സജീവമാകുവാന്‍ പാലിയേറ്റീവ് കെയറിന് കഴിഞ്ഞു. എട്ട് ഡോക്ടര്‍മാരാണ് ഇവിടെ സൗജന്യ ചികിത്സ നടത്തുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളൊഴികെ ആഴ്ചയില്‍ അഞ്ച് ദിവസവും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച കണ്ണ് വിഭാഗവും ബുധന്‍, ശനി ദിവസങ്ങളില്‍ പീഡിയാട്രിക്, ജനറല്‍ മെഡിസിന്‍ എന്നിവയും മാസത്തിലൊരു വ്യാഴാഴ്ച്ച പ്രമേഹം, കാര്‍ഡിയോളജി എന്നിവയ്ക്കും ചികിത്സകള്‍ ലഭിക്കുന്നു.
കൂടാതെ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 1 വരെ അക്യുപങ്ചചറും നടത്തിവരുന്നു. കുട്ടികള്‍ക്കും വയോധികര്‍ക്കും ചികിത്സയും മരുന്നും പൂര്‍ണമായും സൗജന്യമാണ്. ചെറുപ്പക്കാര്‍ക്ക് അന്‍പതു രൂപ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കാം. എന്നാല്‍ അതിനായി നിര്‍ബന്ധിക്കാറില്ല. പ്രതിദിനം അഞ്ഞൂറു രൂപയ്ക്കു മുകളില്‍ സൗജന്യമായി മരുന്ന് വാങ്ങുന്ന നിരവധിയാളുകളുണ്ടെന്ന് കോഡിനേറ്റര്‍ നജീബ് ഹബീബ് പറയുന്നു.
പാലിയേറ്റീവ് തിരക്കിനിടയിലും മയ്യിത്ത് പരിപാലനവും കൃത്യമായി നടത്തുവാന്‍ കഴിയുന്ന സംതൃപ്തിയിലാണ് നജീബ് ഹബീബ്. പല ദിവസവും മൂന്നിലധികം മയ്യിത്തുകള്‍ വരെ അദ്ദേഹം പരിപാലിക്കാറുണ്ട്. ബദര്‍ ഇബ്രാഹീം എന്ന വ്യക്തിയാണ് വട്ടപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്. ഫോണ്‍:9020996060.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.