2017 May 25 Thursday
എതിരാളികള്‍ ഉണ്ടാകുമെന്ന് ഭയക്കുന്ന ഒരുത്തന് യഥാര്‍ഥ സുഹൃത്ത് ഉണ്ടാകുകയില്ല
ഹാസ്‌ലിറ്റ്

കിടപ്പിലായ വീട്ടമ്മയ്ക്ക് എടച്ചേരി തണലില്‍ അഭയം

പേരാമ്പ്ര: തളര്‍വാതം വന്ന് കിടപ്പിലായ എരവട്ടൂര്‍ പുന്നയുള്ള പറമ്പില്‍ ജാനകി ( 70 )യെ എടച്ചേരി തണലില്‍ പുനരധിവസിപ്പിച്ചു. മാസങ്ങളായി കിടപ്പിലായ പട്ടികജാതി കുടുംബാംഗമായ ജാനകിക്കൊപ്പം മകന്‍ സത്യനും അരഭാഗം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലാണ്. മരത്തില്‍ നിന്ന് വീണാണ് സത്യന് ഗുരുതര പരുക്കേറ്റത്. നിര്‍ദന കുടുംബം ഭക്ഷണത്തിന് പോലും വകയില്ലാതെ പ്രയാസപ്പെടുകയാണ്. ഇരുവര്‍ക്കും നാട്ടുകാരുണ്ടാക്കിയ കമ്മിറ്റിയാണ് സാധ്യമായ സഹായങ്ങള്‍ നല്‍കിവരുന്നത്. ചികിത്സാ സഹായ കമ്മിറ്റി ജാനകിയുടെ പുനരധിവാസം ആവശ്യപ്പെട്ട് പേരാമ്പ്ര ദയക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ദയ എടച്ചേരി തണലുമായി ബന്ധപ്പെട്ടാണ് അഭയം നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.