2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കിങ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് പ്രഖ്യാപിച്ചു. കിങ് ഫൈസല്‍ ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് പ്രസിഡന്റും മക്ക ഗവര്‍ണറുമായ ഫൈസല്‍ രാജകുമാരനാണ് റിയാദില്‍ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, ശാസ്ത്രം, മെഡിസിന്‍, അറബിക് സാഹിത്യം എന്നീ അഞ്ചു മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ അടിസ്ഥാനമാക്കിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഗണിത ശാസ്ത്രത്തില്‍ ബ്രിട്ടനിലെ സര്‍ ജോണ്‍ എം ബാള്‍, വൈദ്യ ശാസ്ത്രത്തില്‍ കാന്‍സര്‍ പ്രതിരോധ ചികിത്സ വികസിപ്പിച്ച അമേരിക്കയിലെ ജയിംസ് അല്ലീസന്‍, അറബിക് സാഹിത്യത്തില്‍ തുണീഷ്യയിലെ ഡോ. ശുകിരി മബ്ഗൂത്ത്, ഇസ്‌ലാമിക പഠനത്തില്‍ ബഷാര്‍ അവദ്, ഇസ്‌ലാമിക സേവനത്തിലെ ഇന്തോനേഷ്യയിലെ പ്രൊഫസര്‍ ഇര്‍വന്ദി ജാസിര്‍ എന്നിവരാണ് ജേതാക്കള്‍. ലോകോത്തര ബഹുമതികളില്‍ ഒന്നായാണ് കിങ് ഫൈസല്‍ അന്താരാഷട്ര അവാര്‍ഡ് കണക്കാക്കപ്പെടുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.