2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

കാസര്‍കോട് രാഷ്ട്രീയക്കാര്‍ക്കുള്ള കുരുതിക്കളമല്ല

കേരളക്കാരാണ്. സലീം ദേളി

സി.പി.എം ഭൂരിപക്ഷ പ്രദേശത്ത് ബി.ജെ.പിയുടെ യോഗവും അലങ്കോലപ്പെടുത്തലുകളും നടന്നത് ഏറെ ഭീതിജനകമാണ്. പുതുപ്പിറവിയിലെ ഹര്‍ത്താലില്‍ പരക്കെ അക്രമം അഴിച്ചുവിട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ കാസര്‍കോടിന്റെ താല്‍ക്കാലിക ശാന്തിയെ തല്ലിക്കെടുത്തി. പോലിസിന്റെ സമയോജിത ഇടപെടലുകള്‍ പ്രദേശത്തെ രക്ഷിച്ചു എന്നു തന്നെ പറയാം. ആര്‍.എസ്.എസ് ശക്തികേന്ദ്രമായ മാവുങ്കാലില്‍ എത്തിയ സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ആളുകളെ അക്രമിച്ചത് ഒരാള്‍ ചുവന്ന മുണ്ട് ധരിച്ചതിന്റെ പേരിലായിരുന്നു. എല്ലാവരും അവരവരുടെ കേന്ദ്രങ്ങളില്‍ ഫാഷിസ്റ്റുകള്‍ തന്നെയാണ്.
കുടിവെള്ളം നടുറോട്ടില്‍ മറിച്ചതും രോഗിയെ തടഞ്ഞുവച്ച് മരണത്തിലേക്ക് വഴിയൊരുക്കിയതും വാഹനങ്ങള്‍ തകര്‍ത്തതും അഴിഞ്ഞാടിയതും ആശയ ദാരിദ്ര്യ രാഷ്ട്രീയം മാത്രം. മരണത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
കേന്ദ്രത്തിലെ അധികാരശക്തിയുടെ പേരില്‍ ജനദ്രോഹം അഴിച്ചുവിട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ്  കെ. സുരേന്ദ്രന്‍ ചീമേനിയില്‍ നടത്തിയ പ്രസംഗം തീര്‍ത്തും പ്രകോപിപ്പിക്കുന്നതാണ്. മോദി അവതാര പുരുഷനായത് ആയിരക്കണക്കിനു പേരെ കൊന്നതുകൊണ്ടാണെന്ന് പറഞ്ഞ് അണികളിലേക്ക് അക്രമ മനോരോഗത്തിന്റെ ക്യാപ്‌സ്യൂളുകള്‍ വിതറിയ വല്‍സന്‍ കലാപ ഭൂമികളെ സൃഷ്ടിച്ച് വോട്ട് പിടിക്കുന്ന അമിത് ഷായുടെ കുടിലതന്ത്രങ്ങള്‍ നടപ്പാക്കാനാണ് ബി.ജെ.പി സ്‌പോണ്‍സറുകളുമായി കാസര്‍കോട്ടേക്ക് വന്നത്.
ചെറുവത്തൂരിനെ മുള്‍മുനയില്‍ നിര്‍ത്തിച്ച മണിക്കൂറുകള്‍ യുദ്ധസമാനമായിരുന്നു. കാസര്‍കോടിന്റെ സമീപകാല വര്‍ഷങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ചുക്കാന്‍ പിടിച്ചത് കെ.സുരേന്ദ്രനാണെന്ന ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേന്ദ്രസേനയെ ഇറക്കി അവരുടെ തിട്ടൂരത്തിനനുസരിച്ച് ആടാനാണ് അത്യന്തിക ലക്ഷ്യം.
അക്രമങ്ങളും ജനദ്രോഹങ്ങളും അടിക്കടി അഴിച്ചുവിടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലുകള്‍ക്കും ജാഥയുടെ ആരംഭത്തിനും മാത്രമാണ് കാസര്‍കോടിനെ അമിതമായി ആശ്രയിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, അതിവേഗ റെയില്‍പ്പാത, എന്‍ഡോസള്‍ഫാന്‍ എന്നിവയുടെ പ്രശ്‌ന പരിഹാരങ്ങള്‍ ഇന്നും കിട്ടാക്കനിയാണ്. വികസനം കാസര്‍കോടിനോട് മുഖം തിരിക്കുന്നതിനോട് രാഷ്ടീയപ്പാര്‍ട്ടികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
വര്‍ഷാവര്‍ഷത്തെ സംസ്ഥാന ബജറ്റ് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ കാസര്‍കോട് ജില്ല രൂപീകൃതമായത് മുതല്‍ ജില്ലയോടുള്ള അവഗണന മനസ്സിലാക്കാന്‍ കഴിയും. നാമമാത്രമായ വിഹിതം നീക്കിവച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജില്ലയെ അവഹേളിക്കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍. കഴിഞ്ഞ സര്‍ക്കാര്‍ പ്രഭാകരന്‍ കമ്മിഷനെ ജില്ലയുടെ പിന്നാക്കാവസ്ത മനസ്സിലാക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചത്. കാസര്‍കോട് വികസന പാക്കേജ് എന്ന പേരില്‍ ചെറുതും വലുതുമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാരിന് പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ചുവെങ്കിലും തുടര്‍ന്നും ഫണ്ട് അനുവദിക്കുന്നതിലെ അവഗണന ഇന്നും തുടരുകയാണ്.
ജില്ലയില്‍ സര്‍ക്കാരിന്റെ കൈവശം 13,000 ഹെക്ടറോളം സ്ഥലമുണ്ടായിട്ടും കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് അതിനെ മുതല്‍ക്കൂട്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് വലിയ പോരായ്മ.
കാസര്‍കോട് വികസനത്തിന് 11,123 കോടി രൂപയുടെ പദ്ധതിയാണ് പ്രഭാകരന്‍ കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. ഇതിന് ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തു. കേന്ദ്രഫണ്ട്, കേന്ദ്രാവിഷ്‌കരണ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിങ്ങനെയുള്ള ഫണ്ട് ഉപയോഗപ്പെടുത്തി, പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കേണ്ടിയിരുന്നത്. വ്യവസായം, ഊര്‍ജം, റോഡ്, പാലം, ജലവിതരണം, കൃഷി, മാലിന്യ നിര്‍മാര്‍ജനം, ശുചിത്വം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി 11 മേഖലകളില്‍ 449 പദ്ധതികള്‍ നടപ്പാക്കാന്‍നിര്‍ദേശമുണ്ടായിട്ടും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.  100 കോടി രൂപ മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഇന്നും കടലാസില്‍ തന്നെയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ തറക്കല്ലിടല്‍ വികസനമാണ് നടന്നിട്ടുള്ളത്. ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ട് വര്‍ഷം 2 കഴിഞ്ഞു. മറ്റു ജില്ലകളില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയത് ഇതിനോടൊപ്പം ചേര്‍ക്കുന്നു.  മഞ്ചേശ്വരത്ത് മാരിടൈം കോളജിന്റെ തറക്കല്ല്  എവിടെയോ സ്ഥാപിച്ചു.
ചീമേനിയില്‍ താപനിലയം സ്ഥാപിക്കുമെന്ന് പറഞ്ഞ് 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയും ജില്ലക്കാര്‍ക്കറിയില്ല. ഐ.ടി പാര്‍ക്കിന് തറക്കല്ലിട്ടതും ചീമേനിയിലാണ്. ബേക്കലിന്റെ വികസനത്തിന് സുവര്‍ണ നൂലെന്ന് പറഞ്ഞ് പെരിയയില്‍ എയര്‍ സ്ട്രിപ് പണിയുന്നതിന് 50 ഏക്കര്‍ സ്ഥലവും കണ്ടെത്തി. അതിനൊന്നും ചിറക് മുളച്ചില്ല.  പയസ്വിനി പുഴയിലെ ബാവിക്കര ജലസംഭരണിയില്‍ നിന്നാണ് കാസര്‍കോട്ടും സമീപ പഞ്ചായത്തുകളിലേക്കും ജലവിഭവ വകുപ്പ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സംഭരണിയില്‍ കടല്‍ജലം കയറുന്നതോടെ വെള്ളത്തില്‍ ഉപ്പ് കലരുന്നു. വര്‍ഷാവര്‍ഷം സ്ഥാപിക്കുന്ന തടയണകള്‍ നോക്കുകുത്തി മാത്രമാണ്. ബാവിക്കര തടയണ മാറി വരുന്ന സര്‍ക്കാരുകള്‍ കണ്ണടക്കുകയാണ്.
സംസ്ഥാന ഖജനാവിലെത്തുന്ന നികുതിപ്പണത്തില്‍ വാളയാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റിനുള്ളത്.
കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുവണ്ടികള്‍ കടന്നുവരുന്നത് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴിയാണ്. ചെക്ക് പോസ്റ്റിലാകട്ടെ പഴഞ്ചന്‍ പരിശോധനാ സമ്പ്രദായങ്ങളാണ്. ഇത് മൂലം ഗതാഗത തടസ്സം നിത്യസംഭവമാണ്.
ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം വൈദ്യുതി പ്രതിസന്ധിയാണ്. വൈദ്യുതി മുടങ്ങിയാല്‍ പകരം മറ്റൊരു ലൈനിലൂടെ വൈദ്യുതി എത്തിക്കാന്‍ ജില്ലയില്‍ സംവിധാനമില്ല. ഇതിന് ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കാന്‍ നടപടി അനിവാര്യമാണ്. സംസ്ഥാനത്ത് 95 ശതമാനം നഗരങ്ങളിലും വൈദ്യുതി മുടങ്ങിയാല്‍ പകരം എത്തിക്കാന്‍ സംവിധാനമുണ്ട്. ഇവിടെ അതില്ല.
രാഷ്ട്രീയക്കാര്‍ക്ക് തമ്മിലടിക്കാനുള്ള കേന്ദ്രമാകരുത് കാസര്‍കോട്. വികസന മുരടിപ്പിന്റെയും അവഗണനയുടെയും മുദ്രകുത്തി ജില്ലയെ അപമാനിക്കരുത്. ഞങ്ങളും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.