2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് വരുന്നു

 

തിരുവനന്തപുരം: ചെറു വിമാനങ്ങളുടെ ആഭ്യന്തര സര്‍വിസിലൂടെ ടൂറിസം വളര്‍ച്ചയും അടിയന്തര ഘട്ടങ്ങളില്‍ രക്ഷാദൗത്യവും ലക്ഷ്യമിട്ടു കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബേക്കല്‍ ടൂറിസം വികസനത്തില്‍ കണ്ണുവച്ചു പെരിയയിലാകും എയര്‍ സ്ട്രിപ്പ് വരിക. കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനവും പെരിയയാണ്.
ഇതുമായി ബന്ധപ്പെട്ടു സ്ഥലം സംബന്ധിച്ചു പഠനം നടത്താന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. കാസര്‍കോട് ജില്ലാ കലക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷന്‍ എം.ഡി, ധനവകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
നേരത്തെ ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പ്രായോഗികമായിരുന്നില്ല. സിയാല്‍ നടത്തിയ സാധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ പദ്ധതി ഏറ്റെടുത്തു നടത്താമെന്നായിരുന്നു സിയാലിന്റെ വാഗ്ദാനം. എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ 80 ഏക്കര്‍ ഭൂമി വേണം. ഏതാണ്ട് 20 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. 45 യാത്രക്കാരുള്ള ചെറു വിമാനം ഇറക്കുന്നതരത്തിലാണ് എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ആലോചിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News