
ബംഗളൂരു: കാവേരി നദീജല പ്രശ്നം ചര്‍ച്ച ചെയ്യാനായി കര്‍ണാടകത്തില്‍ ഇന്ന് അടിയന്തര നിയമസഭാ സമ്മേളനം നടക്കും. ഒക്ടോബര്‍ ഒന്നിനകം സെക്കന്റില്‍ 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രിം കോടതി വിധി സര്‍ക്കാര്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
സെപ്റ്റംബര്‍ 20, 30 തിയ്യതികളിലെ വിധികള്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുപ്രിംകോടതിയില്‍ കര്‍ണാടക പ്രത്യേക ഹരജി നല്‍കും.