2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കാവേരി: തമിഴ്‌നാട് ബന്ദ് പൂര്‍ണം

ചെന്നൈ: കാവേരി വിഷയത്തില്‍ കര്‍ണാടക നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ തമിഴ് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്‌നാട്ടില്‍ പൂര്‍ണം. ബന്ദിനിടെ ഡി.എം.കെ നേതാക്കളായ എം.കെ.സ്റ്റാലിന്‍, കനിമൊഴി, എം.ഡി.എം.കെ നേതാവ് വൈകോ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു. ബന്ദില്‍ ചെന്നൈ അടക്കം എല്ലാ നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. ബന്ദിന് ഡി.എം.കെ,കോണ്‍ഗ്രസ്, പാട്ടാളി മക്കള്‍ കക്ഷി, തമിഴ് മാനില കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ പാര്‍ട്ടികളും ചലച്ചിത്ര സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറുവരെയായിരുന്നു ബന്ദ്.
കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞു. അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.