2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കാഴ്ചയില്ലാത്തവര്‍ക്കുള്ള ആദ്യ മദ്‌റസക്ക് സമസ്തയുടെ അംഗീകാരം

 

ചേളാരി: കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്‌റസക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ സെക്കന്‍ഡറി മദ്‌റസ ഫോര്‍ ദി ബ്ലൈന്റ് ആണ് സമസ്ത 9,863-ാം നമ്പര്‍ മദ്‌റസയായി അംഗീകരിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വിസ് മൂവ്‌മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. അന്ധര്‍ക്കായുള്ള ബ്രെയില്‍ ലിപിയില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News