2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കാഴ്ചയില്ലാത്തവര്‍ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മദ്‌റസക്ക് സമസ്തയുടെ അംഗീകാരം

ചേളാരി: കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്‌റസക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ സെക്കന്ററി മദ്‌റസ ഫോര്‍ ദി ബ്ലൈന്റ് മദ്‌റസയാണ് സമസ്ത 9863ാം നമ്പറായി അംഗീകരിച്ചത്.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വ്വീസ് മൂവ്‌മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എല്ലാം സൗജന്യമായാണ് നല്‍കുന്നത്. അന്ധര്‍ക്കായുള്ള ബ്രൈലി ലിപിയില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.