2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കാലിഫോര്‍ണിയയില്‍ വെടിവയ്പ്; പൊലിസ് ഓഫിസര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നടന്ന വെടിവയ്പില്‍ പൊലിസ് ഓഫിസര്‍ കൊല്ലപ്പെട്ടു. രണ്ടു ഓഫിസര്‍മാര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ന് നടന്ന വെടിവയ്പിനിടെ അക്രമിയും കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു.

പിക്കപ്പ് ട്രക്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ നടത്തുന്ന പൊലിസ് തടഞ്ഞതോടെ ട്രക്കിനുള്ളിലുണ്ടായിരുന്നയാള്‍ റൈഫിളെടുത്ത് ആന്‍ഡ്രോ മോയെയെന്ന പൊലിസ് ഓഫിസറെ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം സഹായത്തിന് വിളിച്ചതനുസരിച്ച് വന്ന മറ്റു പൊലിസുകാരെയും അക്രമി വെടിവച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.