2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 23-02-2017

അപേക്ഷാതിയതി

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സിലെ ബി.എഫ്.എ ഡിഗ്രി പരീക്ഷകള്‍  മാര്‍ച്ച 17ന്   ആരംഭിക്കും.  അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് രണ്ടുവരെയും 50 രൂപ പിഴയോടെ മാര്‍ച്ച് മൂന്നു വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ മാര്‍ച്ച് ആറുവരെയും സ്വീകരിക്കും.

പരീക്ഷാതിയതി

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ, ബി.കോം(സി.ബി.സി.എസ്.എസ്-പ്രൈവറ്റ് രജിസ്‌ട്രേഷന്‍-റഗുലര്‍) ഡിഗ്രി പരിക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് (സി.എസ്.എസ്-2015 അഡ്മിഷന്‍ റഗുലര്‍ സപ്ലിമെന്ററി-2012 മുതലുള്ള അഡ്മിഷന്‍) പരീക്ഷകളുടെ പ്രാക്ടിക്കല്‍ 27ന് ആലുവ യു.സി. കോളജിലും, മാര്‍ച്ച് മൂന്നിന് തിരുവല്ല മാക്‌ഫെസ്റ്റിലും  രാവിലെ 9.30 മുതല്‍ നടത്തും.

2016 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ് ടെക്‌നോളജി(2015 അഡ്മിഷന്‍ റഗുലര്‍2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 2, 3 തിയതികളില്‍ പാലാ സെന്റ് തോമസ് കോളജില്‍ നടത്തും.നാലാം സെമസ്റ്റര്‍ ബി.എഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍-ഇന്റലക്ച്വല്‍ ഡിസ്എബിലിറ്റി- ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഏപ്രില്‍ 17 മുതല്‍ അതത്  കോളജില്‍ നടത്തും.

പരീക്ഷാഫലം

2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റ് (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ മാര്‍ച്ച് 7 വരെ സ്വീകരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.