2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാല

ഐഡന്റിറ്റി കാര്‍ഡ്
ഡൗണ്‍ലോഡ്
2016-17 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ചെയ്യാന്‍ സാധിക്കാത്തവര്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഡപ്യൂട്ടി രജിസ്ട്രാറുടെ ഓഫിസുമായി ബന്ധപ്പെടണം. 0494 2407356

സി.യു.ഐ.ഇ.ടി
അഭിമുഖം
എന്‍ജിനീയറിംഗ് കോളജ് (സി.യു.ഐ.ഇ.ടി)യില്‍ വിവിധ എന്‍ജിനീയറിംഗ് വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഫ്രെബ്രുവരി 17 മുതല്‍ സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 0494 2407106

പരീക്ഷാ അപേക്ഷ
ഫിസിക്‌സ് പഠന വകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി റേഡിയേഷന്‍ ഫിസിക്‌സ് റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് സാധാരണ ഫോമില്‍ ഫെബ്രുവരി 17 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സുവോളജി സി.സി.എസ്.എസ്. ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി
അപേക്ഷ ക്ഷണിച്ചു
പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 27. ഫീസ് ജനറല്‍ 550 രൂപ. എസ്.സിഎസ്.ടി 220 രൂപ. അതത് പഠന വകുപ്പുകളില്‍ അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് മൂന്ന്. പ്രവേശന പരീക്ഷ മാര്‍ച്ച് ഏഴിന് നടത്തി മാര്‍ച്ച് 20 ന് ഫലം പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് 0494 2407016

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.