2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍- 09-02-2017

ഫെബ്രുവരി പത്തിലെ എം.എ ഇംഗ്ലീഷ്
പരീക്ഷ മാറ്റി
ഫെബ്രുവരി പത്തിന് നടത്താനിരുന്ന കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്) പേപ്പര്‍ ഇഎന്‍1 ഇ05-റൈറ്റിംഗ് ഫോര്‍ ദി മീഡിയ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍
ഫെബ്രുവരി 15ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.കോം ബി.ബി.എ പാര്‍ട്ട് മൂന്ന് പരീക്ഷയുടെ ഹാള്‍ടിക്കറ്റിനും പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റങ്ങള്‍ അറിയാനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സാധാരണ ഫോമില്‍ അപേക്ഷിച്ചവര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.

ബി.ടെക് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷാ അപേക്ഷ: തിയതി നീട്ടി
എട്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്പാര്‍ട്ട് ടൈം ബി.ടെക് (2000, 2004, 2009 സ്‌കീം) ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ഫെബ്രുവരി 13 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ സഹിതം ഫെബ്രുവരി 15നകം പരീക്ഷാഭവനില്‍ ലഭിക്കണം.

പരീക്ഷാഫലം
2016 മെയില്‍ നടത്തിയ എം.എ മലയാളം പ്രീവിയസ് റഗുലര്‍ (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.