2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എം.ബി.എ
പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ ജൂണ്‍ 2015, വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ എം.ബി.എ സെപ്റ്റംബര്‍ 2015 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

ബി.ടെക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

എന്‍ജിനീയറിങ് കോളജില്‍ (സി.യു.ഐ.ഇ.ടി) ബി.ടെക് മൂന്നാം സെമസ്റ്ററിന് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീയും സഹിതം രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം. വിവരങ്ങള്‍ www.cuiet.info വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400223.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം വൊക്കേഷനല്‍ സ്ട്രീം (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2015 റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം വര്‍ഷ ബി.എഫ്.എ മാര്‍ച്ച് 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ ഏഴ് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്, 2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ (സിസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഏഴാം സെമസ്റ്റര്‍ ബി.ടെക് (04 സ്‌കീം) സപ്ലിമെന്ററി ഡിസംബര്‍ 2014 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. മാര്‍ക് ലിസ്റ്റ് പിന്നീട് വിതരണം ചെയ്യും.

പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളജ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജില്‍ പരീക്ഷ എഴുതിയ ബി.കോം രണ്ടാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ് ഏപ്രില്‍ 2015 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഇന്ന് ഉച്ചയോടെ പ്രസിദ്ധീകരിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.