2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

ലൈഫ് സയന്‍സില്‍ ഫ്രോണ്ടിയര്‍ ലക്ചര്‍

ലൈഫ് സയന്‍സസ് പഠനവകുപ്പില്‍ ഓഗസ്റ്റ് 22-ന് ഫ്രോണ്ടിയര്‍ ലക്ചര്‍ നടത്തും. രാവിലെ 10.30-ന് സെന്‍ട്രല്‍ കോമ്പസിറ്റ് സയന്‍സ് ബ്ലോക്ക് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അമേരിക്കയിലെ സൗത്ത് കരോലിന സര്‍വകലാശാലയിലെ

ഡോ.സജീഷ് മാത്യു പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിന്റിക്കേറ്റ് അംഗം ഡോ.കെ.ഫാത്തിമത് സുഹ്‌റ, ഡോ.ഇ.ശ്രീകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സീറ്റുകള്‍ ഒഴിവ്

സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്വാശ്രയ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് മൂന്ന് എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിവുണ്ട്.

യോഗ്യരായ അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 22-ന് രാവിലെ പത്തിന് പഠനവകുപ്പില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 0494 2407345.

എക്‌സാമിനേഴ്‌സ് മീറ്റ്

നാലാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ എക്‌സാമിന്റെ ഭാഗമായ ‘ആള്‍ എക്‌സാമിനേഴ്‌സ് മീറ്റ്’ ഓഗസ്റ്റ് 22-ന് രാവിലെ 11 ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. പ്രസ്തുത വിഷയങ്ങള്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

എന്റോള്‍മെന്റ് നമ്പര്‍

വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ രണ്ടാം സെമസ്റ്റര്‍ റീ അഡ്മിഷന്‍സ്ട്രീം ചെയ്ഞ്ച് എടുത്തവര്‍ക്കുള്ള പുതിയ എന്റോള്‍മെന്റ് നമ്പറും രജിസ്റ്റര്‍ നമ്പറും സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ലിങ്കിലെ നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്.

ഇവര്‍ക്ക് പരീക്ഷക്ക് ഓഗസ്റ്റ് 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഫോണ്‍: 0494 2407356, 2400288

പരീക്ഷാഫലം

2015 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ അറബിക് പരീക്ഷാഫലവും

2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലവും വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.