2020 July 09 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

എം.സി.എ പ്രവേശനം

സി.സി.എസ്.ഐ.ടിക്ക് കീഴില്‍ സ്വാശ്രയ എം.സി.എ പ്രവേശനത്തിന് എസ്.സി,എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 12-ന് രാവിലെ 10.30-ന് കാംപസിലെ സി.സി.എസ്.ഐ.ടിയില്‍ കൗണ്‍സിലിങ് നടത്തും. താല്‍പ്പര്യമുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

എന്‍ജിനീയറിങ്് കോളജില്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി) ബി.ടെക് കോഴ്‌സിന് ഒഴിവുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (മെറിറ്റ്-രണ്ട്, മാനേജ്‌മെന്റ് 16), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് (മെറിറ്റ്-മൂന്ന്, മാനേജ്‌മെന്റ് 17), ഐ.ടി (മെറിറ്റ്-ഒന്ന്, മാനേജ്‌മെന്റ് 12), മെക്കാനിക്കല്‍ (മെറിറ്റ്-രണ്ട്) വിഭാഗങ്ങളിലേക്ക് 12-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പ്പര്യമുള്ള കീം 2016 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സി.യു.ഐ.ഇ.ടിയില്‍ ഹാജരാകണം.

സപ്ലിമെന്ററി പരീക്ഷ

ഓഗസ്റ്റ് 11-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം, ബിബിഎ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ചേളന്നൂര്‍ ശ്രീനാരായണ കോളജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി ചേളന്നൂര്‍ ശ്രീനാരായണ കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്.

സീറ്റൊഴിവ്

പഠനവകുപ്പ്, വിവിധ സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ എം.എസ്.സി കംപ്യട്ടര്‍ സയന്‍സിന് എസ്.സി, എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട എസ്.സിഎസ്.ടി വിഭാഗക്കാര്‍ ആഗസ്റ്റ് 16-ന് രാവിലെ 10.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷനില്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാവണം. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍.
എസ്.ഡി.ഇ-
എം.ബി.എ ട്യൂഷന്‍ ഫീ

വിദൂരവിദ്യാഭ്യാസം എം.ബി.എ നാലാം സെമസ്റ്റര്‍ (2013 പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2014 പ്രവേശനം) ട്യൂഷന്‍ ഫീസായ 10,000 രൂപ പിഴകൂടാതെ ആഗസ്റ്റ് 20 വരെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും അടക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍
പി.ജി പരീക്ഷ

പഠനവകുപ്പുകളില്‍ 26-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എഎം.എസ്.സിഎം.കോംഎം.സി.ജെ,എം.എല്‍.ഐ.എസ്.സി, എം.ടി.എ (സിസിഎസ്എസ്) റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (ഫിസിക്‌സ്അപ്ലൈഡ് ജിയോളജി ഒഴികെയുള്ള) സെപ്തംബര്‍ 22-ലേക്ക് മാറ്റി. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്‌സ്അപ്ലൈഡ് ജിയോളജി പരീക്ഷ ആഗസ്റ്റ് 26-ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷ 26-ന് തന്നെ ആരംഭിക്കും.

പരീക്ഷാഫലം

2016 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എജ്യുക്കേഷന്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജിമൈക്രോബയോളജിബയോകെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കംപ്യൂട്ടര്‍ സയന്‍സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍ലൂല്യനിര്‍ണയത്തിന് ആഗസറ്റ് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി ഓഗസ്റ്റ് 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.