2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു

യൂനിവേഴ്‌സിറ്റി
യൂണിയന്‍
തെരഞ്ഞെടുപ്പ്
മാറ്റിവെച്ചു
കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. ണജ(ഇ)261752016, 261762016, 261772016 എന്നിവയിലും മറ്റ് അനുബന്ധ കേസുകളിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അന്തിമ വിധി ഉണ്ടാവുന്നത് വരെയാണ് മാറ്റിവെച്ചത്.

പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു. ബി.ടി.എച്.എം, ബി.വി.സി, ബി.എച്.എ, ബി.കോം ഓണേഴ്‌സ്, ബി.എ.അഫ്‌സലുല്‍ ഉലമ ഇന്‍ അറബിക് സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ് 2014 പ്രവേശനം മാത്രം)പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഓഗസ്റ്റ് 12 വരെയും, 150 രൂപ പിഴയോടെ ഓഗസ്റ്റ് 16 വരെയും അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ് വിതരണം
വിദൂര വിദ്യാഭ്യാസം ആഗസ്റ്റ് 11 നാരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്‌സലുല്‍ ഉലമ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി (സി.സി.എസ്.എസ്) ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക്
നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ്.സി, ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ, ബി.എസ്.ഡബ്ലിയു. ബി.ടി.എ, ബി.ടി.എച്.എം, ബി.വി.സി, ബി.എച്.എ, ബി.എ.അഫ്‌സലുല്‍ ഉലമ ഇന്‍ അറബിക് പരീക്ഷകളുടെ (മെയ് 2016 റഗുലര്‍ പരീക്ഷ) ഇന്റേണല്‍മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള തിയതി ഓഗസ്റ്റ് ഒമ്പത് വരെ നീട്ടി.

എസ് സിഎസ് റ്റി
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി എസ്.റ്റി വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സിഎസ്.റ്റി വിദ്യാര്‍ത്ഥികള്‍ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് സര്‍വകലാശാലാ ടാഗോര്‍ നികേതനിലുള്ള ഡയരക്റ്ററേറ്റ് ഓഫ് അഡ്മിഷനില്‍ ഹാജരാകണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്റ്റിക്കല്‍
കാലിക്കറ്റ് സര്‍വകലാശാലാ എം.എസ്.സി കെമിസ്ട്രി നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്റ്റിക്കല്‍ ഓഗസ്റ്റ് 11 മുതല്‍ നടത്തും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാലാ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, 2015 ഓഗസ്റ്റ് പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയഫലം വെബ്‌സൈറ്റില്‍. പേപ്പര്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം നേരിട്ട് പരീക്ഷാഭവനില്‍ ഹാജരാകണം.

വൈവാവോസി
കാലിക്കറ്റ് സര്‍വകലാശാലാ എം.ബി.എ നാലാം സെമസ്റ്റര്‍ ജൂണ്‍ 2016 പരീക്ഷയുടെ വൈവാവോസി വിവിധ കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് ഒമ്പത് മുതല്‍ നടത്തും.

എം.സി.ജെ
കാലിക്കറ്റ് സര്‍വകലാശാലാ എം.സി.ജെ പ്രവേശന റാങ്ക്‌ലിസ്റ്റും കോളജുകളിലേക്കുള്ള അലോട്‌മെന്റ് ലിസ്റ്റും വബ്‌സൈറ്റില്‍.

എം.എസ്.ഡബ്ലിയു പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എം.എസ്.ഡബ്ലിയു പ്രവേശനത്തിന് രണ്ടാം ഘട്ട അലോട്‌മെന്റ് ഓഗസ്റ്റ് 12 ന് രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ വെച്ച് നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.