2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കാലിക്കറ്റ് സര്‍വകലാശാലാ

എം.പി നാരായണ
മേനോന്‍: പ്രബന്ധ
രചനാ മത്സരം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗവും എം.പി.നാരായണ മേനോന്‍ സ്മാരക സമിതിയും ചേര്‍ന്ന് ‘എം.പി നാരായണ മേനോനും മതനിരപേക്ഷ സമൂഹ നിര്‍മ്മിതിയും’ എന്ന വിഷയത്തില്‍ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തില്‍ 15 പേജില്‍ കവിയാത്തതും അടിക്കുറിപ്പുകളും ഗ്രന്ഥസൂചികളും ഉള്‍കൊള്ളുന്നതുമായ പ്രബന്ധങ്ങള്‍ ആര്‍.വിനീത്, ചരിത്രപഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 19-നകം ലഭിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന പ്രബന്ധങ്ങള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ നല്‍കും. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വിവിരങ്ങള്‍ക്ക്: 9497446151.
എല്‍.എല്‍.എം
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം സ്വാശ്രയ കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഇ-പെയ്‌മെന്റായി 550 രൂപ (എസ്.സിഎസ്.ടി-350 രൂപ) ഫീ അടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പ്രവേശന പരീക്ഷ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ നടക്കും. യോഗ്യത: 50 മാര്‍ക്കില്‍ കുറായത്ത ത്രിവത്സരപഞ്ചവത്സര നിയമ ബിരുദം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധരേഖകള്‍, ഫീ എന്നിവ സഹിതം രാവിലെ 10.30-ന് ഹാജരാകണം.
എം.എസ്.സി
കംപ്യൂട്ടര്‍ സയന്‍സ് രണ്ടാംഘട്ട അലോട്ട്‌മെന്റ്
എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനം രണ്ടാംഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് നാലിന് രാവിലെ 10.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി
പ്രവേശന കൗണ്‍സലിങ്
കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി പ്രവേശന കൗണ്‍സലിങും കൂടിക്കാഴ്ചയും ഓഗസ്റ്റ് 11-ന് രാവിലെ 10.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
ബി.കോം സ്‌പെഷ്യല്‍ സപ്ലിമെന്ററി
പരീക്ഷാ അപേക്ഷ
ബി.കോം സ്‌പെഷ്യല്‍ സപ്ലിമെന്ററി (1985 മുതല്‍ 2004 പ്രവേശനം വരെ) പരീക്ഷക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് നാല് വരെ നീട്ടി.
എസ്.ഡി.ഇ-യു.ജി അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന്‍ ഫീ
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം യു.ജി അഞ്ച്, ആറ് സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം) ട്യൂഷന്‍ ഫീ 500 രൂപ പിഴയോടെ അടക്കാനുള്ള തിയതി ആഗസ്റ്റ് 12 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷ ചലാന്‍ സഹിതം ഓഗസ്റ്റ് 17-നകം എസ്.ഡി.ഇ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0494 2407356, 2400288.
ബി.എഡ് രണ്ടാം
സെമസ്റ്റര്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.എഡ് (2015 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷ ഓഗസ്റ്റ് 29-ന് ആരംഭിക്കും.
എം.ടെക് പരീക്ഷാഫലം
2016 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂനിക്കേഷന്‍ സിസ്റ്റം, വാട്ടര്‍ റിസോഴ്‌സസ് ആന്റ് ഹൈഡ്രോ ഇന്‍ഫര്‍മാറ്റിക്‌സ്, ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് (സിവില്‍), പവര്‍ ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ജൂണില്‍ നടത്തിയ രണ്ടും മൂന്നും സെമസ്റ്റര്‍ എം.ടെക് കെമിക്കല്‍ പ്രോസസ് കണ്‍ട്രോള്‍ (കെമിക്കല്‍), ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News