2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കാലിക്കറ്റ് സര്‍വകലാശാല ബി- സോണ്‍ കലോത്സവത്തിന് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശാല ബി-സോണ്‍ കലോത്സവത്തിന് പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജില്‍ തുടക്കമായി.
നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഴയ കാലത്തിന്റെ അന്ധകാരത്തില്‍നിന്ന് നാളെയെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കലോത്സവങ്ങള്‍ക്കും യുവതക്കും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ പതനത്തിന് കാരണമാവുന്ന ഹിംസയെ മെരുക്കാന്‍ സര്‍ഗാത്മകതക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂനിയന്‍ ചെയര്‍മാന്‍ കെ.പി അരുണ്‍ അധ്യക്ഷനായി. യൂനിയന്‍ ജനറല്‍ സെക്രട്ടറി അമല്‍ജിത്ത് കുട്ടോത്ത്, മുന്‍ ചെയര്‍പേഴ്‌സന്‍ പി. സുജ സംസാരിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം വിഷ്ണുപ്രസാദ് സ്വാഗതവും ടി. അതുല്‍ നന്ദിയും പറഞ്ഞു.
രണ്ടാം ദിനമായ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വിവിധ ഭാഷകളിലെ പ്രസംഗ മത്സരങ്ങള്‍, പെയിന്റിങ്, രംഗോലി, എംബ്രോയിഡറി, ഓയില്‍ പെയിന്റിങ്, സ്‌പോട് ഫോട്ടോഗ്രഫി, പൂക്കളം, ക്ലേ മോഡലിങ്, സംവാദം എന്നിവ നടക്കും. നാളെ മുതല്‍ അഞ്ച് വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.