2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

കാലിക്കറ്റ് സര്‍വകലാശാല

ഹാള്‍ടിക്കറ്റ്

നാലാം സെമസ്റ്റര്‍ വിദൂരവിദ്യാഭ്യാസം ബി.കോം, ബി.ബി.എ, ബി.എ, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ, ബി.എസ്.സി (സി.സി.എസ്.എസ്) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍. പരീക്ഷ ഡിസംബര്‍ 15-ന് ആരംഭിക്കും.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍
വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് 500 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ 16 വരെ സ്വീകരിക്കും.

പരീക്ഷാ തിയതി
ഏഴാം സെമസ്റ്റര്‍ (2009 സ്‌കീം) ബി.ടെക് സപ്ലിമെന്ററി പാര്‍ട്ട്‌ടൈം ബി.ടെക് റഗുലര്‍-സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 20-ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം, 2017 പ്രവേശനം, സി.യു.സി.എസ്.എസ്) റഗുലര്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ പി.ജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (ഏപ്രില്‍ 2017) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 19 വരെ അപേക്ഷിക്കാംരണ്ടാം സെമസ്റ്റര്‍ എം.ഫില്‍ തിയേറ്റര്‍ ആര്‍ട്‌സ് (ജനുവരി 2017), ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കംപ്യൂട്ടര്‍ സയന്‍സ് (ജൂണ്‍ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

ടീച്ചിങ് പ്രാക്ടീസ്
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ടീച്ചിങ പ്രാക്ടീസ് ഡിസംബര്‍ 12-ന് തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജിലും, ഡിസംബര്‍ 13-ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജിലും നടക്കും.

സ്‌പെഷല്‍ പരീക്ഷ
പാലക്കാട് ഗവണ്‍മെന്റ് വിക്‌ടോറിയ കോളജിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍-സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് സ്‌പെഷല്‍ പരീക്ഷ ഡിസംബര്‍ 21-ന് നടക്കും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.