2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍- 06.07.2016

പ്രൊഫഷണല്‍ ട്രെയിനിംങ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി നിയമിതരായ 300-ല്‍പരം അസിസ്റ്റന്റുമാര്‍ക്ക് ജൂലൈ 11 മുതല്‍ ത്രിദിന പ്രൊഫഷണല്‍ ട്രെയിനിംഗ് നല്‍കും. കാര്യക്ഷമതയും സേവന സന്നദ്ധതയും വര്‍ധിപ്പിക്കാനുദ്ദേശിച്ച് നൂതന മാനേജ്‌മെന്റ് സങ്കല്‍പങ്ങളിലൂന്നിയായിരിക്കും ട്രെയിനിംങ്. സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്ലാസുകള്‍ നയിക്കും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 11-ന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയില്‍ ഉച്ചവരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 11-ന്
കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 11-ന് രാവിലെ 11.30-ന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. പ്രായം: 2016 ജനുവരി ഒന്നിന് 60 വയസ് കവിയരുത്. പ്രതിമാസ വേതനം: 30,000 രൂപ. യോഗ്യത: എം.ബി.ബി.എസ് ഡിഗ്രിയും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും അഞ്ച് വര്‍ഷം ജോലി പരിചയവും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്-ഇന്റര്‍വ്യൂവിന് 10.30-ന് ഹാജരാകണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ ഫിലോസഫി/എം.എ ഗാന്ധിയന്‍ സ്റ്റഡീസ് വൈവാ വാസി
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫൈനല്‍ എം.എ ഫിലോസഫി വൈവാ വോസി സര്‍വകലാശാലാ പി.ജി ബ്രാഞ്ചിലും, ഫൈനല്‍ എം.എ ഗാന്ധിയന്‍ സ്റ്റഡീസ് വൈവാ വോസി സര്‍വകലാശാലാ സ്‌പെഷ്യല്‍ സപ്ലിമെന്ററി യൂണിറ്റിലും ജൂലൈ 13-ന് നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംങ് വൈവാ വോസി
കാലിക്കറ്റ് സര്‍വകലാശാല പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് വൈവാ വോസി ജൂലൈ 11, 12 തിയതികളില്‍ ലൈഫ്‌ലോംഗ് വകുപ്പില്‍ നടക്കും.

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ഹോം സയന്‍സ്-ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ ടെക്‌നോളജി (സിയുസിബിസിഎസ്എസ്) റഗുലര്‍ പരീക്ഷകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എസ്.ഡി.ഇ-യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ യു.ജി (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 28-ന് ആരംഭിക്കും
.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ അറബിക് (സിയുസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല 2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
. സി.എച്ച്.എം.കെ ലൈബ്രറി പ്രവര്‍ത്തനം
ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി ജൂലൈ ആറിന് പ്രവര്‍ത്തിക്കുന്നതല്ല. ജൂലൈ ഏഴിന് രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.