2019 March 27 Wednesday
മൃഗങ്ങള്‍ എത്ര നല്ല ചങ്ങാതിമാരാണ്! ചോദ്യങ്ങളില്ല. വിമര്‍ശനങ്ങളുമില്ല. -ജോര്‍ജ് എലിയറ്റ്

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ഏകജാലകം ബുധനാഴ്ച മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലേക്കുള്ള ബിരുദ പ്രവേശന ഏകജാലകം നാളെ ആരംഭിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഏകജാലക സംവിധാനം സുഗമമാക്കാന്‍ ഇപ്രാവശ്യം എല്ലാ കോളജുകളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.

www.cuonline.ac.in  എന്ന വെബ്‌സൈറ്റിലൂടെയാണ് ഏകജാലക സംവിധാനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയ്ക്കു കീഴിലെ എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്ക് ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണം ഇപ്രാവശ്യം മൂന്നു സെര്‍വറുകളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ കോളജുകള്‍ അനുവദിക്കപ്പെട്ടതോടെ സീറ്റുകളും വര്‍ധിച്ചുട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.